വണ്ടീ പുകവണ്ടീ
വണ്ടീ..... പുകവണ്ടി
വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണേ (2)
തെണ്ടി നടന്നാൽ രണ്ടു പേർക്കും
കൈയ്യിൽ വരുന്നതു കായാണേ (2)
കായാണേ.... വണ്ടീ
വണ്ടീ... പുകവണ്ടി
പള്ള വിശന്നാൽ തൊള്ള തുറക്കും
തൊള്ള തുറന്നാൽ കൂക്കി വിളിക്കും (2)
എല്ലാ ഭാരവുമേറ്റി നടക്കും
ചെല്ലുന്നേടം തണ്ണി കുടിക്കും (2)
(വണ്ടീ ...)
ചക്രത്തിന്മേൽ നിന്റെ കറക്കം
ചക്രം കിട്ടാനെന്റെ കറക്കം (2)
വെള്ളം കിട്ടാൻ നിനക്കു മോഹം
കഞ്ഞി കുടിക്കാനെനിക്കു ദാഹം (2)
(വണ്ടീ ...)
മലയിൽ കൂടെ നിന്റെ കയറ്റം
ജനലിൽ കൂടെ എന്റെ കയറ്റം (2)
സ്റ്റേഷൻ വിട്ടാൽ നീയും പായും
നിന്നുടെ പുറകേ ഞാനും പായും (2)
(വണ്ടീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vandee pukavandee
Additional Info
ഗാനശാഖ: