Kottayam Santha

സ്വാതിതിരുനാൾ അക്കാഡമിയിലെ വിദ്യാഭ്യാസത്തിനു ശേഷം പാടാനും അഭിനയിക്കാനുമായി മദ്രാസിലെത്തിയ ,കോട്ടയം അയ്മനം സ്വദേശിയായ ശാന്ത, 1961ലെ ‘ശബരിമല ശ്രീ അയ്യപ്പൻ’ എന്ന ചിത്രത്തിലെ ‘പദതളിർ തൊഴുന്നേൻ ‘  എന്ന ഗാനത്തോടെ മലയാള സിനിമയിലെത്തി. സിനിമാ സംഗീതത്തിൽ ഒരു സ്ഥാനം നേടാനാ‍യില്ലെങ്കിലും ചില സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ തുടർന്നു.