പറയുന്നെല്ലാരും പറയുന്നെല്ലാരും

പറയുന്നെല്ലാരും പറയുന്നെല്ലാരും
പണ്ടേ നമ്മളു പ്രേമമാണെന്ന്
കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു
പറയുന്നെല്ലാരും 
(പറയുന്നെല്ലാരും..)

മനസ്സിനുള്ളിലെ മണിപേഴ്സ്
പോക്കറ്റടിച്ചു - നിങ്ങളു പോക്കറ്റടിച്ചു
മധുരച്ചക്കരച്ചായ തന്നെന്നെ 
മയക്കിയെടുത്തു - നീ 
മയക്കിയെടുത്തു
(മനസ്സിനുള്ളിലെ... )

കുലുക്കിക്കുത്തണ കണ്ണു -
കാണിച്ചു കറക്കിയെടുത്തു
ഈ കറക്കുകമ്പനിയാപ്പീസിന്റെ 
താക്കോലെടുത്തു കള്ള -
ത്താക്കോലെടുത്തു
(കുലുക്കി... )

പറയുന്നെല്ലാരും പറയുന്നെല്ലാരും
പണ്ടേ നമ്മളു പ്രേമമാണെന്ന്
കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു
പറയുന്നെല്ലാരും 

കപ്പടാമീശ വച്ചു നടന്ന പെണ്ണേ
കാക്കിയുടുപ്പുമിട്ടു നടന്ന പെണ്ണേ
മറച്ചു വച്ചാലും മറയുകില്ല - നിന്റെ
മനുഷ്യനെ കറക്കുന്ന നോട്ടം (2)
എത്രയൊതുക്കിയാലുമൊതുങ്ങുകില്ല - നിന്റെ
തൊട്ടാല്‍ പൊട്ടണ പ്രായം (2)
(പറയുന്നെല്ലാരും....)

അകന്നു നിന്നപ്പോളെനിക്കുതോന്നി
എന്തൊരു ബോറ് - പുരുഷന്‍ എന്തൊരു ബോറ്
അടുത്തു കണ്ടപ്പോള്‍ കരളിലപ്പിടി
മുന്തിരിച്ചാറ് - മധുര മുന്തിരിച്ചാറ്
(അകന്നു... )

ഒരുത്തിയായാലൊരുത്തനെപ്പോഴുമടുത്തു വേണം
ഇനി പൊരുത്തം നോക്കണം നാളു നോക്കണം 
നേരം കുറിക്കേണം - നല്ല നേരം കുറിക്കേണം
(പറയുന്നെല്ലാരും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayunnellaarum

Additional Info

Year: 
1964

അനുബന്ധവർത്തമാനം