കൈ നിറയെ വളയിട്ട പെണ്ണേ

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ
നിന്‍ കവിള്‍പ്പൂവിലെ ചന്ദനപ്പൂമ്പൊടി
എങ്ങനെ പോയിതെടീ തങ്കം 
എങ്ങനെ പോയിതെടി
(കൈനിറയെ... )

അല്ലിപ്പൂങ്കാവില്‍ ഞാന്‍ അന്തിക്കു ചൂടുവാന്‍
മുല്ലപ്പൂ നുള്ളി നടന്നപ്പോള്‍
പൂ തേടി വന്നൊരു പൂക്കുലത്തുമ്പിതന്‍
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയി
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയീ

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ
നെറ്റിയില്‍ ചാര്‍ത്തിയ കസ്തൂരിപ്പൂങ്കുറി
എങ്ങനെ മാഞ്ഞിതെടീ തങ്കം 
എങ്ങനേ മാഞ്ഞിതെടീ

ഈറന്മുണ്ടുമായ് ഞാന്‍ കാവില്‍ തൊഴാന്‍ പോയ്
ഈവഴി താനെ മടങ്ങുമ്പോള്‍
പിന്നാലെ വന്നൊരു കണ്ണന്റെ തോളിലെ
പീതാംബരത്തില്‍ പുരണ്ടുപോയി
പീതാംബരത്തില്‍ പുരണ്ടുപോയി

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ
ഇത്തിരിച്ചുണ്ടിലെ വെറ്റില കുങ്കുമം
എങ്ങനെ മാഞ്ഞിതെടീ തങ്കം 
എങ്ങനെ മാഞ്ഞിതെടീ

പൂമരത്തണലില്‍ ഞാന്‍ ഈമാറില്‍ ചാര്‍ത്തുവാന്‍
പൂമാലകോര്‍ത്തു നടക്കുമ്പോള്‍
പൊന്‍വളയണിയിച്ച ദേവന്റെ ചുണ്ടിലെ
പുഞ്ചിരിച്ചെപ്പില്‍ പൊഴിഞ്ഞു പോയി
പുഞ്ചിരിച്ചെപ്പില്‍ പൊഴിഞ്ഞു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kai niraye valayitta penne

Additional Info

Year: 
1964

അനുബന്ധവർത്തമാനം