ഭൂമി കുഴിച്ചു കുഴിച്ചു നടക്കും

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ...(2)
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ (2)
നീ തന്നെ..  നീ തന്നെ..  നീ തന്നെ

പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു
പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു
കൊടുത്തതെല്ലാം കിട്ടും മുന്‍പേ -
കുരുക്കഴിക്കുവതെങ്ങിനെ
കൊടുത്തതെല്ലാം കിട്ടും മുന്‍പേ -
കുരുക്കഴിക്കുവതെങ്ങിനെ

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ 
നീ തന്നെ..  നീ തന്നെ..  നീ തന്നെ

പണ്ടു വിതച്ചൊരു പാപത്തിന്‍ കനി 
പത്തുമേനി വിളഞ്ഞു
പണ്ടു വിതച്ചൊരു പാപത്തിന്‍ കനി 
പത്തുമേനി വിളഞ്ഞു
വിതച്ചതു കൊയ്യാന്‍ നേരമായി 
വിധി തടുക്കുവതെങ്ങിനെ
വിതച്ചതു കൊയ്യാന്‍ നേരമായി 
വിധി തടുക്കുവതെങ്ങിനെ

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ 
നീ തന്നെ..  നീ തന്നെ..  നീ തന്നെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoomi kuzhichu kuzhichu nadakkum

Additional Info

Year: 
1964

അനുബന്ധവർത്തമാനം