മുതലാളി
Actors & Characters
Actors | Character |
---|---|
വേണു/വേലു | |
ദേവകി | |
വിക്രമൻ നായർ | |
രാമൻ നായർ | |
സരസ്വതിയമ്മ | |
പരമു | |
നാരായണപിള്ള | |
മാലതി | |
മീനാക്ഷി | |
ശങ്കരൻ | |
വാച്ചർ | |
കഥ സംഗ്രഹം
"‘പെണ്ണരശ്’ എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പാണു മുതലാളി.തമിഴ് സംവിധാനം ചെയ്ത എം.എ. വി. രാജേന്ദ്രൻ തന്നെ ഇവിടെയും.
സരസ്വതിയമ്മയുടെ മകൻ വേണു കണ്ണാടി ഫാകടറിയുടെ ഉടമയാണ്. അഞ്ചുകൊല്ലം അമേരിക്കയിൽ ഉപരിപഠനത്തിനു പോയി മടങ്ങുമ്പോൾ ബോംബേയ്യിൽ വച്ച് പരിചാരകൻ കേശവൻ തൊഴിലാളികളുടെ യാതനകളെക്കുറിച്ച് ബോധവാനാക്കുന്നു. വേണു വേലു എന്ന പേരു സ്വീകരിച്ച് സ്വന്തം ഫാക്റ്ററിയിൽ തൊഴിലാളിയായി ജോലി നേടി. മാനേജർ വിക്രമൻ നായർ ദുർമ്മോഹിയും ദുർവർത്തനുമാണെന്ന് മനസ്സിലാക്കി വേലു/വേണു. തന്റെ പ്രതിശൃത വധു മാലതിയെ അയാള പാട്ടിലാക്കിക്കഴിഞ്ഞു. വേലു രാമൻ നായരുടെ കൂടെയാണു താമസം. മകൾ ദേവകിയും ആ ഫാക്റ്റ്റി ജോലിക്കാരിയാണ്- വേലുവിന്റെ പ്രണയിനിയും.തൊഴിലാളികളുടെ യാതനകളുടെ നഗ്നരൂപം അനുഭവിച്ചു മനസ്സിലാക്കുന്നു. മുതലാളിയായി വേഷം തിരിച്ചെടുത്ത് മാനേജരുടെ വേലത്തരങ്ങൽ മനസ്സിലാക്കുന്നുമുണ്ട്. വേലുവിനെ കാണാതെ ഉഴന്ന ദേവകി വിക്രമൻ അവളെ പിരിച്ചയച്ചു കഴിഞ്ഞിരുന്നു- തിരുവനന്തപുരത്തു വച്ച് റിക്ഷാ വലിയ്ക്കുന്ന ജോലിക്കാരനായി മാറിയ, പണ്ട് വീട് ഉപേക്ഷിച്ചു പോയ സഹോദരനായ കേശവനെ കാണുന്നു. ബോംബേയിലെ ജോലി അയാൾ ഉപേക്ഷിച്ചിരുന്നു. അവിടെയെത്തിയ വേണു കേശവനെ തിരിച്ചറിഞ്ഞ് ദേവകിയേയും കണ്ടു മുട്ടുന്നു. സമർത്ഥനായ മാനേജർ ആൾമാറാട്ടം ആരോപിച്ച് വേണുവിനെ പോലീസിൽ ഏൽപ്പിയ്ക്കുന്നു. സത്യമറിഞ്ഞ പോലീസ് വേണുവിനെ വെറുതേ വിടുന്നു. ദേവകിയുമായുള്ള വിവാഹം താമസിയാതെ നടക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണിയാനും വന്നില്ല |
പി ഭാസ്ക്കരൻ | പുകഴേന്തി | എസ് ജാനകി |
2 |
ഏതു പൂവു ചൂടണം |
പി ഭാസ്ക്കരൻ | പുകഴേന്തി | എസ് ജാനകി |
3 |
പനിനീരു തൂവുന്ന |
പി ഭാസ്ക്കരൻ | പുകഴേന്തി | കെ ജെ യേശുദാസ് |
4 |
മുല്ലപ്പൂത്തൈലമിട്ട് |
പി ഭാസ്ക്കരൻ | പുകഴേന്തി | കെ ജെ യേശുദാസ്, എസ് ജാനകി |
5 |
പൊന്നാര മുതലാളി |
പി ഭാസ്ക്കരൻ | പുകഴേന്തി | എസ് ജാനകി, ബി വസന്ത, ശൂലമംഗലം രാജലക്ഷ്മി |