പൊന്നാര മുതലാളി

പൊന്നാര മുതലാളി - കണ്ണായ മുതലാളി
തൊഴിൽ ചെയ്യും നമ്മുടെ തോളോടു തോൾ ചേർന്ന്
തൊഴിലാളിയായ്‌ വന്ന മുതലാളി
മുതലാളി - മുതലാളി - മുതലാളീ - മുതലാളീ - മുതലാളീ

മേലാളന്മാരായ മേധാവിമാരുടെ 
താളം കേട്ടു തുള്ളാത്ത മുതലാളീ - തങ്ക മുതലാളി
കങ്കാണിമാരുടെ കള്ളപ്പണികൾക്ക്‌ 
കണ്ഠത്തിൽ കോടാലി വെച്ച മുതലാളീ - തങ്ക മുതലാളി
(പൊന്നാര മുതലാളി...)

മർദ്ദിതനും മർദ്ദകനും തമ്മിലുള്ള മതിൽക്കെട്ട്‌ 
നിർദ്ദയമായ്‌ തച്ചുടച്ച മുതലാളീ - മുതലാളീ
നാടിന്റെ തൂണുകൾ തൊഴിലാളിമാരെന്ന - 
ബോധവുമായ്‌ വന്നു ചേർന്ന മുതലാളി
മുതലാളി - മുതലാളി - മുതലാളീ - മുതലാളീ - മുതലാളീ

ലാഭത്തിൻ വിഹിതത്തെ വേല ചെയ്യും നമ്മൾക്ക്‌ 
ലോഭമറ്റു വീതിയ്ക്കും മുതലാളീ - കൊച്ചു മുതലാളീ
വേലത്തഴമ്പുള്ള കൈ കൊണ്ടു നമ്മൾക്ക്‌ 
വേതനം നൽകുന്ന മുതലാളീ - നല്ല മുതലാളി

നവയുഗത്തിൽ ദൂതനായ മുതലാളീ
നാടിതിന്റെ സേവകനാം മുതലാളീ
വേർപ്പിന്റെ വിലയറിയും മുതലാളീ
കാലത്തിൻ കണ്ണാടിയാം മുതലാളീ - മുതലാളീ
(പൊന്നാര മുതലാളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnaara muthalaali

Additional Info

Year: 
1965

അനുബന്ധവർത്തമാനം