പണ്ടെന്റെ മുറ്റത്ത്

 

പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ
എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോൾ
എന്താ നീയൊന്നും മിണ്ടാത്തേ
എന്താ നീയൊന്നും മിണ്ടാത്തേ

അന്നു നാം രണ്ടാളും ആഞ്ഞിലി കാടിന്റെ
പിന്നിലൊളിച്ചു കളിച്ചില്ലേ (2)
ഇന്നെന്നെ കാണുമ്പോൾ ഒറ്റയ്ക്ക്
വാതിലിൻ പിന്നിലൊളിക്കുന്നതെന്താണ്
പിന്നിലൊളിക്കുന്നതെന്താണ്

പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ

മുന്നിൽ കണ്ടപ്പോൾ കണ്മുന താഴ്ത്തി നീ
മണ്ണിൽ വരച്ചിട്ടതെന്താണ് (2)
മറ്റുള്ളോർക്കൊന്നും അറിയാത്ത ഭാഷയിൽ
കത്ത് കുറിച്ചിട്ടതെന്താണ് 
കത്ത് കുറിച്ചിട്ടതെന്താണ് 

തെല്ലകലത്തൊരു മാടം ഞാൻ
കെട്ടീട്ടുണ്ടല്ലിമലർക്കിളി ആറ്റക്കിളി (2)
ഒന്നങ്ങു വന്നാൽ ഒന്നിച്ചിരുന്നാൽ
അന്നത്തെ പോലെ കഥ പറയാം (2)
അന്നത്തെ പോലെ കഥ പറയാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandente muttathu

Additional Info

അനുബന്ധവർത്തമാനം