ഇതാണു ഭാരതധരണി

 

ഇതാണു ഭാരതധരണി
ഇതാണു ഭാരത ജനനി
ഇതാണു ഞങ്ങടെ മണ്ണും വിണ്ണും
ഇതാണു സമ്പത്തെന്നും
(ഇതാണു...)

ദ്രാവിഡ കേരളവംഗകലിംഗം
ഭാരതഭൂവിന്നംഗങ്ങള്‍ (2)
ആന്ധ്ര മറാത്താ ഗുജറാത്തുകളില്‍
അംബികതന്‍ പ്രതിബിംബങ്ങള്‍ (2)
(ഇതാണു...)

ഞങ്ങടെ സോദരര്‍ നിവസിക്കുന്നു
പഞ്ചനദത്തില്‍ ബംഗാളില്‍ (2)
ഞങ്ങടെ ഗാനം കേട്ടീടുന്നു
മലയാളത്തില്‍ കാശ്മീരില്‍ (2)
(ഇതാണു...)

ഭാരതഗാഥകള്‍ വള്ളത്തോളും
ഭാരതിയാറും ടാഗോറും (2)
ആലാപിക്കേ ഞങ്ങടെ നെഞ്ചില്‍
അല തല്ലുന്നു ജയഭേരി (2)
(ഇതാണു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithaanu bharatha dharani

Additional Info

അനുബന്ധവർത്തമാനം