ബേബി വിലാസിനി

Baby Vilasini
Vilasini Ramachandran
Vilasini Ramachandran

മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയും നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്റെ മകളുമാണ്  വിലാസിനി രാമചന്ദ്രന്‍.
അറുപതുകളുടെ തുടക്കത്തില്‍, മലയാളസിനിമയില്‍ ബാലതാരമായിരുന്നു. മൂടുപടം, ലൈലാമജ്‌നു, കടലമ്മ, ഭക്തകുചേല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
ഗുജറാത്ത് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയായിരുന്ന ഇവര്‍, കേരളത്തിലും ഗുജറാത്തിലും കേന്ദ്രസര്‍ക്കാരിലും വിവിധ വകുപ്പുകളുടെ മേധാവിയായിരുന്നു. 

ഭര്‍ത്താവ് : കെ രാമചന്ദ്രന്‍. 
മക്കള്‍: സുകന്യ തെജസ്വി സിങ്, സുകുമാര്‍.
സഹോദരങ്ങള്‍: വാസന്തി ജയസ്വാള്‍, ജി.വേണുഗോപാല്‍, വിനോദിനി ശശിമോഹന്‍

അവലംബം : മാതൃഭൂമി