പാഹിമാധവാ പാഹികേശവാ

പാഹിമാധവാ പാഹികേശവാ
പാഹിനന്ദകുമാരാ
പാഹിമാം യദുനാഥാമുകുന്ദാ
പാഹിപാഹി മുരാരേ
പാഹിമാധവാ പാഹികേശവാ
പാഹിനന്ദകുമാരാ

പതിതപാവന പാപവിമോചന
പാഹിമാം മണിവര്‍ണ്ണാ
പാരിനാകെ സമാശ്രയം നിന്‍
പാദപത്മം കണ്ണാ
പാഹിമാധവാ പാഹികേശവാ
പാഹിനന്ദകുമാരാ

കമലലോചന കംസനിസൂദന
കാമ്യവരദാ കണ്ണാ
കദനനാശന ശ്രിതജനവത്സല
കാര്‍മുകില്‍ക്കൊടി വര്‍ണ്ണാ
പാഹിമാധവാ പാഹികേശവാ
പാഹിനന്ദകുമാരാ

ഹൃദയസ്പന്ദനം രാപ്പകല്‍ ഹരിയുടെ
നാമ മന്ത്രണമാട്ടെ
മിഴിയിലെന്നും മധുഹരനിന്നുടെ
മധുര ഗര്‍ജ്ജനമാട്ടെ
പാഹിമാധവാ പാഹികേശവാ
പാഹിനന്ദകുമാരാ

Pahi Madhava...Pahi Kesava.. പാഹി മാധവ പാഹി കേശവ......