സുപർണ്ണ ആനന്ദ്

Suparnna Anand

ഇന്ത്യൻ ചലച്ചിത്ര നടി. മഹാരാഷ്ട്രയിൽ ജനിച്ചു. 1979- ൽ  Nagin Aur Suhagin എന്ന ചിത്രത്തിൽ ബാലനടിയായിട്ടാണ് സുപർണ്ണ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 1982- ൽ Chorni എന്ന ഹിന്ദി സിനിമയിലും ബാല നടിയായി അഭിനയിച്ചു.  1988- ൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് സുപർണ്ണ മലയാള സിനിമയിലെത്തുന്നത്. വൈശാലിയായുള്ള സുപർണ്ണയുടെ അഭിനയം പ്രേക്ഷകപ്രീതി നേടിയെടുത്തു. തുടർന്ന് 1989- ൽ എം ടിയുടെ തിരക്കഥയിൽ പവിത്രൻ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമയിൽ നായികയായി. ആ വർഷം തന്നെ വി ജി തമ്പിയുടെ നഗരങ്ങളിൽ ചെന്നു രാപാർക്കാം എന്ന ചിത്രത്തിലും 1991- ൽ പി പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലും സുപർണ്ണ നായികയായി അഭിനയിച്ചു 1988- ൽ Tezaab എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ സുപർണ്ണ അവതരിപ്പിച്ചു. 1997- ൽ Aastha: In the Prison of Spring എന്ന പടത്തിലും അഭിനയിച്ചു.

വൈശാലി സിനിമയിൽ തന്റെ നായകനായി അഭിനയിച്ച സഞ്ചയ് മിശ്രയെയാണ് സുപർണ്ണ വിവാഹം ചെയ്തത്. രണ്ടുകുട്ടികളാണ്  സഞ്ജയ് - സുപർണ്ണ ദമ്പതികൾക്കുള്ളത്.. 2007-ൽ അവർ വേർപിരിഞ്ഞു.