മതിലേഘ

മതിലേഘ മിഴിചാരി മറയുന്നതെന്തേ 
ഒരു വാക്കു പറയാതെ അകലുന്നതെന്തേ...
അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ 
മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ...
തളരുന്നതെന്തേ...

മിന്നാമിന്നീ നീയെൻ നെഞ്ചിന്നുള്ളിൻ കൂട്ടിൽ 
വന്നതല്ലേ... എല്ലാം ഓർമ്മയില്ലേ...
മേടക്കാറ്റിൻ തൂവൽ മേട്ടിന്നുള്ളിൽ പീലി-
പ്പൂമഴയായ്.. കണ്ണേ പെയ്തതല്ലേ...
വെയിലാലെയുരുകും... തൂമഞ്ഞു കണമായ്...
ഒഴുകി, നിന്നരികിൽ പ്രിയ സ്വപ്നമേ...
എന്നെയറിയാത്തതെന്തേ...

മതിലേഘ മിഴിചാരി മറയുന്നതെന്തേ 
ഒരു വാക്കു പറയാതെ അകലുന്നതെന്തേ...

കണ്ണാന്തുമ്പീ നീയും ഇന്നെന്നുള്ളിൽ നീറും 
ചില്ലെറിഞ്ഞോ... എല്ലാം വീണുടഞ്ഞോ...
ദൂരെയേതോ വേനൽക്കാട്ടിന്നുള്ളിൽ കാണാ-
പ്പൂക്കടമ്പായ്... പൊന്നേ നിൽപ്പതെന്തേ...
മഴനൂലിൽ നനയും തിരിനാളം പോലെ 
വെറുതെ എൻ നിനവിൽ... ഈ നിഴലോർമ്മകൾ... 
ഒന്നുമറിയാത്തതെന്തേ...
 
മതിലേഘ മിഴിചാരി മറയുന്നതെന്തേ 
ഒരു വാക്കു പറയാതെ അകലുന്നതെന്തേ...
അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ 
മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ...
തളരുന്നതെന്തേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathilekha

Additional Info

Year: 
2015

അനുബന്ധവർത്തമാനം