പൊന്മാനിന്നഴകുള്ള പൊന്നിന്റെ നിറമുള്ള

പൊന്മാനിന്നഴകുള്ള...
പൊന്നിന്റെ നിറമുള്ളഅന്നാമ്മേ..
പത്തരമാറ്റുള്ള ലെഗ്ഗിൻസിട്ട്...
കണ്ണാടിപോലുള്ള ടോപ്പുമിട്ട്...
പോകല്ലേ.... ഇങ്ങനെ പോകല്ലേ... എന്റെ കൺട്രോളെല്ലാം പോകുന്നുണ്ടെടീ പൊന്നമ്മേ... അന്നാമ്മേ ഇങ്ങനെ പോകല്ലേ.... എന്റെ ഹാർട്ടിബീറ്റ് കൂട്ടല്ലേടീ തങ്കമ്മേ... (അന്നാമ്മേ ....)

ഒളികണ്ണിൽ ഇടിമിന്നൽ..
പുഞ്ചിരിയിൽ മത്താപ്പൂ ...
മേലാകെ സെന്റടിച്ചു നീ പോകുമ്പോൾ... അങ്ങനെ മേലാകെ സെന്റടിച്ചു നീ പോകുമ്പോൾ ഈ കവലയിലെ കണ്ണുകളെല്ലാം നീ പോകും ദൂരം വരെ...നിന്നെ 
​സ്കാൻ ചെയ്തു സ്കാൻ ചെയ്തു കൂടെ വരുന്നേ...

(അന്നാമ്മേ....)

നടക്കുമ്പോളന്നനട...
കെടക്കുമ്പോൾ സഹ്യമല... രോമാഞ്ചകഞ്ചുകമായ് നീ പോകുമ്പോൾ... അങ്ങനെ രോമാഞ്ചകഞ്ചുകമായ് നീ പോകുമ്പോൾ ഈ നാട്ടിലുള്ള പൈലുകളെല്ലാം... കമ്പിത്തിരി കത്തുമ്പോലെ... അയ്യോ കൂമ്പുവാടി ചങ്കുവാടി പരുവമാകുന്നേ...

(അന്നാമ്മേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponmaninazhakulla ponninte നിറമുള്ള

Additional Info

Year: 
2021

അനുബന്ധവർത്തമാനം