ആവണി പൊൻ തേരു വന്നു

ആ.... മ്.... മ്......

(F)ആവണി പൊൻ തേരു വന്നു
തൈമണി പൂങ്കാറ്റിലേറി(ആവണി)
ഈ രാവിലെന്നോടു കൂടി
നീയുമുണ്ടായിരുന്നെങ്കിൽ (ഈ)
ആവണി പൊൻ തേരു വന്നു

(M)ആകാശ മാവിന്റെ കൊമ്പിൽ
പൂനിലാവുഞ്ഞാലുകെട്ടി (ആകാശ)
ഒന്നിരുന്നാലോലമാടാൻ
നീയുമുണ്ടായിരുന്നെങ്കിൽ (ഒന്നി)
ആവണി പൊൻ തേരു വന്നു..

(M)ആമ്പൽ തടാകത്തിലൂടെ
അമ്പിളി നീരാടി വന്നു(ആമ്പൽ)
(F)ഈ കളി വഞ്ചിയിലേറാൻ
നീയുമുണ്ടായിരുന്നെങ്കിൽ..
(M)ആവണി പൊൻ തേരു വന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Avani pontheru vannu