തീ കത്തട്ടെ തീ കത്തട്ടെ
(F)തീ കത്തട്ടെ, തീ കത്തട്ടെ...
(F)ആ തീയിൽ തിന്മകളെല്ലാം കത്തിയെരിയട്ടെ..(ch).(2)
(F)നീതി പുലരട്ടെ, നന്മ പൂക്കട്ടെ.(ch).(2).
(F)ആ തീയിന്നൊളിയിൽ വിശ്വം തിളങ്ങി നിൽക്കട്ടെ.(ch)(2)
തീ കത്തട്ടെ, തീ കത്തട്ടെ...
(M)സർവ്വസമ്പൽസമൃദ്ധമായ ഭൂമി നൽകി ദൈവം
(M)പക്ഷേ അതിന്റെ മഹത്വമൊന്നും മാനവനറിഞ്ഞില്ല..(ch)(സർവ്വ)
(M)ജാതി പറഞ്ഞും മതം പറഞ്ഞും തമ്മിലടിച്ചു പിരിഞ്ഞു...(ch)(ജാതി)
(M)സ്വാർത്ഥലാഭ കൊതിയാൽ
പ്രകൃതീമാതാവിനെയും വിറ്റു..(ch)(സ്വാർത്ഥ).(M)ധർമ്മം കുഴിച്ചു മൂടി..
(F)ധർമ്മം കുഴിച്ചു മൂടി...
(Ch)തീ കത്തട്ടെ, തീ കത്തട്ടെ...
ആ തീയിൽ തിന്മകളെല്ലാം കത്തിയെരിയട്ടെ...
(F)ദരിദ്രകോടികൾ തെരുവുകൾ തോറും മരിച്ചു വീഴുമ്പോൾ...
ശതകോടീശ്വരർ അധികാരത്തിൽ മദിച്ചു തുള്ളുന്നു...(ch)(ദരിദ്രകോടികൾ )(F)കരളുനുറുങ്ങിയ കണ്ണീരുപ്പിൽ ഭൂമി കത്തുമ്പോൾ.. (Ch)(കരളു )...
(F)ആ തീയിൽ വിടർന്നു നിൽക്കും പൂക്കളാകും നാം.(ch)(ആ തീയിൽ)..
(F)നീതിപ്പൂക്കളാകും നാം...
(Ch)തീ കത്തട്ടെ, തീ കത്തട്ടെ...
ആ തീയിൽ തിന്മകളെല്ലാം കത്തിയെരിയട്ടെ.(2)..
ആ തീയിൻ ഒളിയിൽ വിശ്വംതിളങ്ങി നിൽക്കട്ടെ(2)..
നീതി പുലരട്ടെ, നന്മ പൂക്കട്ടെ.(2)..