ആവണിനിലാവിൽ മാനം
ആവണിനിലാവിൽ മാനം കിനാവുപാടം വെഘക്കതിരുകൾ കൊയ്യാൻ പൊന്നമ്പിളി അരിവാള്..
ഓർമകൾതൻ ചിറകേറീ ഞാൻ അലകടലിൻ മേലേ പോയി... മലയാളക്കരയിൽ ചെന്നെൻ ഗ്രാമത്തെ തേടുന്നേ..
അവിടുണ്ടോയെന്നെ വളർത്തിയ നാടും വീടും.
അവിടുണ്ടോയെന്നെ ഉറക്കിയ വയലും കാറ്റും..
(ആവണി നിലാവിൽ...)
പണ്ടത്തൊരോണക്കാലം മുന്നിൽ തെളിയുന്നേ...
അന്നത്തൊരോമൽക്കാലം മായാതെ നിൽക്കുന്നേ...
പാരാകെ പൂവുകൾ പൂത്ത് സ്വപ്നം നെറയും കാലം..
തനുവും നെറയേ മനവും നെറയേ...
കയ്യും നെറയേ കരളും നെറയേ... (തനുവും...)
മണ്ണാകെ വെളവുകൾ കണ്ട് ഉള്ളം കുളുർക്കും കാലം കൊയ്തും നെറയേ...മെതിയും നെറയേ...
ഇല്ലം നെറയേ...വല്ലം നെറയേ... ....
ആർപ്പും വിളിയും കേട്ട്...
ഗ്രാമം ചിരിക്കും കാലം...
താളം നെറയേ...ഈണം നെറയേ...
പാട്ടും നെറയേ..കൂത്തും നെറയേ..
(താളം നെറയെ )
ഓടിത്തിമിർത്തു രസിക്കും കുഞ്ഞിക്കുറുമ്പിൻ കാലം.
കളിയും നെറയേ.ചിരിയും നെറയേ...പെണക്കം നെറയേ...
എണക്കം നെറയേ...
നിഴലും നിലാവും ചുറ്റി...
പ്രേമം തളിർക്കും കാലം മോഹം നെറയേ...
ദാഹം നെറയേ...
ചൂടും നെറയേ...കുളിരും നെറയേ...
(മോഹം നെറയേ...)