കൺകളിൽ ഒളിയമ്പുമായി

കൺകളിൽ ഒളിയമ്പുമായി
സുന്ദരൻ സുസ്മേരവദനൻ(കൺകളിൽ)
ആതിരാപ്പൂനിലാവിലൂടെ
എന്റെ ചാരെ വന്നനേരം(ആതിരാ)
ഉള്ളമെല്ലാം പൂത്തുലഞ്ഞു
ലജ്ജയാലെൻ മെയ് കുഴഞ്ഞു(ഉള്ളമെല്ലാം)(കൺകളിൽ...)

കൈവിരൽ മലരമ്പുകൊണ്ട്
മെല്ലെയെന്നെ തൊട്ടനേരം
വേർപ്പണിഞ്ഞു ഞാൻ കുളിരിലും
തുടുത്തുപോയെൻ കവിളുകൾ(കൺകളിൽ...)

പിന്നെയെല്ലാംമറന്നേപോയ്.
കാറ്റിലുലയും പൂവായ് ഞാൻ
രാഗരസങ്ങളോരോന്നായി
അറിഞ്ഞു ഞാനന്നാദ്യമായി
രാസലോല വിലാസരൂപൻ
എന്നെയങ്ങനെ സ്വന്തമാക്കി...(കൺകളിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kankalil olyambumaayi