നീലക്കുറിഞ്ഞിയ്ക്കു
(F)നീലക്കുറിഞ്ഞിയ്ക്ക് കന്നി നിലാവിന്റെ ചുംബനം കൊള്ളുവാൻ മോഹം
കാലിളം കൈകളിൽ എല്ലാം സമർപ്പിച്ചു
വീണു മയങ്ങുവാൻ മോഹം (നീല)
(F) എപ്പോൾ വരുമെന്ന് നീർമിഴി
കൊണ്ടവൾ നാണിച്ചു നാണിച്ചു നോക്കി(എപ്പോൾ)
എങ്ങനെയൊന്നത് ചൊല്ലു മെന്നോർത്തവൾ
കാതോർത്തു മിണ്ടാതെ നിന്നു(എങ്ങനെ)
കാതോർത്തു മിണ്ടാതെ നിന്നു..
(M)നീലക്കുറിഞ്ഞിയ്ക്ക് കന്നി നിലാവിന്റെ ചുംബനം കൊള്ളുവാൻ മോഹം...
കാലിളം കൈകളിൽ എല്ലാം സമർപ്പിച്ചു വീണു മയങ്ങുവാൻ മോഹം
(F)രാവിന്റെ വാടിയിൽ പൂവിന്റെ
ഗദ്ഗതം കന്നി നിലാവറിഞ്ഞില്ല(രാവിന്റെ) വാടിക്കൊഴിഞ്ഞൊരാ പൂവിന്നിതളിന്മേൽ കണ്ണുനീർ ഉണ്ടായിരുന്നു..(വാടി)
കണ്ണുനീർ ഉണ്ടായിരുന്നു..
(F)നീലക്കുറിഞ്ഞിയ്ക്ക് കന്നി നിലാവിന്റെ ചുംബനം കൊള്ളുവാൻ മോഹം.
കാലിളം കൈകളിൽ എല്ലാം സമർപ്പിച്ചു വീണു മയങ്ങുവാൻ മോഹം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelakurinjiyku