ഡാഫ്ഫോഡിൽ പൂവേ

മാറ്റേറും മഴവിൽക്കൊടിയേ..
ചേലിൽ മാനം പൊഴിയും കനിയേ
മാറ്റേറും മഴവിൽക്കൊടിയേ..
എന്നും എന്നുള്ളിൽ നീയേ

ഡാഫ്ഫോഡിൽ പൂവേ..
വെണ്ണക്കല്ലിൻ ശില്പ്പംപോലെ തീർത്തൊരോമൽ കവിതേ..
ഡാഫ്ഫോഡിൽ പൂവേ..
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ
കണ്ണിമകൾ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
നീ വരുമ്പം നേരമുള്ളിൽ മിന്നലായി നീ മാറിയില്ലേ
മാറ്റേറും മഴവിൽക്കൊടിയേ..
ചേലിൽ മാനം പൊഴിയും കനിയേ
മാറ്റേറും മഴവിൽക്കൊടിയേ..
എന്നും എന്നുള്ളിൽ നീയേ
ഡാഫ്ഫോഡിൽ പൂവേ..
വെണ്ണക്കല്ലിൻ ശില്പ്പംപോലെ
തീർത്തൊരോമൽ കവിതേ..
ഡാഫ്ഫോഡിൽ പൂവേ..
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ

പലകുറിയെൻ മിഴികളിതാ..
മെഴുതിരിതൻ നാളങ്ങൾപോൽ തേടുന്നു നിന്നെ
വേനലിനുപോലും കുളിർ വെയിലിനോ നറുനിലാവിൻ മണം
ചൂളമിടും ലൈലാക്കിനു മറുപടി ചിരിയുടെ
ഈ മനമേറും മലങ്കളിഗാനമൊഴുകിടുമീ വഴിയിലിനി നാമൊന്നായി
ഡാഫ്ഫോഡിൽ പൂവേ..
വെണ്ണക്കല്ലിൻ ശില്പ്പംപോലെ
തീർത്തൊരോമൽ കവിതേ..
ഡാഫ്ഫോഡിൽ പൂവേ..
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ

ഒരു കനവിൻ ഒലീവിലയാൽ..
ഇരുമിഴിനീർ തഴുകുന്നു ഞാനാകുന്നു മെല്ലെ
വാർമുടിയിലോടും വിരൽ പുണരുവാൻ പിടയുമൊന്നെൻ കരൾ
ഹോഹോ. നിൻ നിഴലുപോലെന്നുടെ ഹൃദയവും വെറുതെയാളും 
കടലേതുമൊഴികളിലോതുമഴകിതളിൽ
പ്രണയമിതു നിൻ കാതിൽ..

ഡാഫ്ഫോഡിൽ പൂവേ..
വെണ്ണക്കല്ലിൻ ശില്പ്പംപോലെ
തീർത്തൊരോമൽ കവിതേ..
ഡാഫ്ഫോഡിൽ പൂവേ..
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ
കണ്ണിമകൾ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
നീ വരുമ്പം നേരമുള്ളിൽ മിന്നലായി നീ മാറിയില്ലേ
മാറ്റേറും മഴവിൽക്കൊടിയേ..  ഡാഫ്ഫോഡിൽ പൂവേ..
ചേലിൽ മാനം പൊഴിയും കനിയേ .. ഡാഫ്ഫോഡിൽ പൂവേ..
മാറ്റേറും മഴവിൽക്കൊടിയേ.. പൂവേ ..പൂവേ ..
ഡാഫ്ഫോഡിൽ പൂവേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
daffodil poove

Additional Info

Year: 
2014