ഡോണി സേവ്യർ ജോൺസൺ

Dony Xavier

കൊച്ചിയിൽ 1982 ആഗസ്റ്റ് 30-ന് ശ്രീമതി സലീന ജോൺസന്റെയും ശ്രീ പി എക്സ് ജോൺസന്റേയും മകനായി ജനിച്ച ഡോണി നാലാം ക്ളാസ് വരെ എറണാകുളം കച്ചേരിപ്പടിയിലെ സെന്റ് ആന്റണീസ് സ്കൂളിലും തുടർന്ന് പന്ത്രണ്ടാം ക്ലാസ് വരെ എറണാകുളം സെന്റ് ആൽബർട്ട്സ് സ്കൂളിലുമായി പഠനം പൂർത്തിയാക്കി. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഡോണി കലാരംഗത്ത് സജീവമായിരുന്നു. ഉപജില്ലാ ബാലകലോത്സവങ്ങളിൽ നാടകമത്സരങ്ങളിൽ ആറിലും ഏഴിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പിന്നീട് പി ശ്രീജിത്ത് മാസ്റ്ററിന്റെ (ഡാസ്ലേഴ്സ്) കീഴിൽ എറണാകുളം കലാഭവനിൽ ഡാൻസ് അഭ്യസിച്ച ഡോണി തന്റെ പതിനേഴാം വയസ്സിൽറാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത സത്യം ശിവം സുന്ദരം എന്ന് സിനിമയിൽ അവ്വാ ഹവ്വാ എന്ന് പാട്ടിൽ നൃത്തം ചെയ്തുകൊണ്ട് സിനിമയിൽ രംഗപ്രവേശം ചെയ്തു.

പിന്നീട് 2011 സമീർ താഹിറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന സിനിമയിൽ അസ്സോസിയേറ്റ് ഡയറക്ടറായ സിജു എസ് ബാവയുടെ സഹായത്താൽ ചെറിയൊരു റോളിൽ അഭിനയിച്ചു തുടങ്ങിയ ഡോണി തമിഴ് ഉൾപ്പെടെ ഏതാണ്ട് പതിനഞ്ചോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു.

ഡോണി സേവിയർ ജോൺസൺ - Facebook , Instagram