മലർവാകക്കൊമ്പത്ത്

ആ ..ആ ..ഉം
മലർവാകക്കൊമ്പത്ത്  മണിമേഘത്തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ
പുണരുമ്പോൾ പിടയാതെ ചിറകാലേ കുടയാതെ
ഇടനെഞ്ചിൻ മഞ്ചത്തിൽ ചാഞ്ചാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ
പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ
മലർവാകക്കൊമ്പത്ത്  മണിമേഘത്തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാട് കിളിയേ കിളിയേ

തെളിമാനത്തോപ്പിൽ നിന്നൊരാ
അനുരാഗത്തിങ്കളൊന്നിതാ...
കരിനീലക്കണ്ണിനുള്ളിലേ ദീപമാലയായ് (2)
കിനാവിലീ ജനാലയിൽ വരൂ വരൂ.. വിലോലയായ്
വിമൂകമെന്റെ വീണയിൽ വരൂ വരൂ.. സുരാഗമായ്
അകതാരിൻ കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ
മലർവാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ

കുടമേന്തും ഞാറ്റുവേലപോൽ
കുളിർതൂകും നിൻ തലോടലിൽ
തിന പൂക്കും പാടമാകവേ കാത്തുനിൽക്കവേ
വിഭാതമീ ഹിമാംബുവിൽ വരൂ വരൂ പ്രസാദമായ്
ഒരായിരം ചിരാതുകൾ ഇതായിതാ സുഹാസമായ്
കരളാകും കിളിയേ കിളിയേ ചാഞ്ചാട്‌ കിളിയേ കിളിയേ

മലർവാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ
പകൽ പോയി നീ വാ വാ
അനുരാഗക്കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarvaka kombath

Additional Info

Year: 
2015

അനുബന്ധവർത്തമാനം