ധിത്തികി ധിത്തികി
ധിത്തികി ധിത്തികി തെയ്
തക തധിമി തധിമി തെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
ധിത്തികി ധിത്തികി തെയ്
തക തധിമി തധിമി തെയ്
യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും
ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോലെ നവനീത തളിക പോലെ
തവ രാഗം....യമുനപോലെ... ആ ആ ആ...
രാധേ...യാദവ കുലമൗലേ....
കണ്ണനു നീയേ വനമാല....(2)
കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ..
കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ..
മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം
ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം
പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ
യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ
യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ... ആ...ആ....ആ.....
ധിത്തികി ധിത്തികി തെയ്
തക തധിമി തധിമി തെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ
രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ
ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം
ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം
വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ
മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ മദപയോധവേ...
മധുരദർശനേ....ചകിത ലോചനേ... ആ...ആ....ആ.....
ധിത്തികി ധിത്തികി തെയ്
തക തധിമി തധിമി തെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
ധിത്തികി ധിത്തികി തെയ്
തക തധിമി തധിമി തെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...