സുരേഖ

Surekha

1978 ൽ കരുണാമയുഡു എന്ന തെലുങ്കു ചിത്രത്തിൽ കന്യാമറിയം ആയി അഭിനയരംഗത്തെത്തി. ഈ ചിത്രം മിശിഹാ ചരിത്രം എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറങ്ങി. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് തകരയിൽ ആണെങ്കിലും പുറത്തു വന്നത് പ്രഭു എന്ന ചിത്രമായിരുന്നു. അങ്ങാടി, ഗ്രീഷ്മജ്വാല, ഈനാട്, മുളമൂട്ടിൽ അടിമ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, തടാകം, നവംബറിന്റെ നഷ്ടം, ഐസ്ക്രീം, ഇത്രയുംകാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരികെയെത്തി.