എ ഷെറീഫ്

A Sherif

1948 മാർച്ച് 21 ന് അസ്സനാർ റാവുത്തറുടെയും സുഹ്റ ബീവിയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. കൊട്ടാരക്കരയിൽ സ്കൂൾ പഠനത്തിനു ശേഷം ഷെറീഫിന്റെ തുടർ പഠനം കൊല്ലത്തെ SN കോളേജിൽ ആയിരുന്നു. പഠനത്തിനുശേഷം താമസിയാതെ അദ്ദേഹത്തിന് ആരോഗ്യ വകുപ്പിൽ ഉദ്യോഗം കിട്ടുകയുണ്ടായി. ജോലിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷെറീഫിന്റെ സിനിമാ അരങ്ങേറ്റം.

ഒരു സുഹൃത്ത് വഴി സംവിധായകൻ രാജീവ് നാഥിനെ കണ്ടുമുട്ടിയതാണ് ഷെറീഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് രാജീവ് നാഥ് സംവിധാനം ചെയ്ത സൂര്യന്റെ മരണം എന്ന ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ട് ഷെറീഫ് സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം നെടുമുടി വേണുവിന്റെ തിരക്കഥയിൽ 1980 ൽ ആരോഹണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഷെറീഫ് സ്വതന്ത്ര സംവിധായകനായി. തുടർന്ന് 1983 ൽ നസീമ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനു ശേഷം സിനിമാരംഗത്തു നിന്നും ഷെറീഫ് പിന്മാറി. ആരോഗ്യവകുപ്ലിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2003 ൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തു.
 

എ ഷെറീഫിന്റെ ഭാര്യ ഫാസില. രണ്ട് മക്കൾ നിഷ എസ് മറിയം, ഷോയിബ് ഷെറിഫ്