പൊലിയോ പൊലി പൂക്കില
പൊലിയോ പൊലി പൂക്കില നാക്കില
നിറനാഴിയളന്നുപൊലി..ആ.. ആ..
കൊയ്യാക്കതിരമ്പിളിയരിവാളറിയാതെ
കൊയ്തുമെതി..ഉം ..ഉം (2)
ലാലലാല ലാലലാല ലാലാ
ഒന്നാം കണ്ടം ഉഴുതുമറിച്ചത് വല്യമ്പ്രാനല്ല
വല്യമ്പ്രാനല്ല..
ചെമ്പാവരി ചേറിയളന്നത് കുഞ്ഞാത്തോളല്ല
കുഞ്ഞാത്തോളല്ല..
കരുമാടിച്ചെക്കനണഞ്ഞാല്‍ കണ്ടം കാക്കണ്ടേ
കണ്ടം കാക്കണ്ടേ..
കല്യാണപ്പെണ്ണായി ചമയും കൊച്ചുകുറുമ്പത്തി
കുറുമ്പത്തി.. കുറുമ്പത്തി.. കുറുമ്പത്തി
പൊലിയോപൊലി പൂക്കിലനാക്കില
നിറനാഴിയളന്നുപൊലി..
ആ ഹാഹാ ഓഹോഹോ എഹേഹെ
ആഴാപ്പുഴയില്‍ നഞ്ചുകലക്കിയതാര്യന്‍ ഞണ്ടല്ല
ആര്യന്‍ ഞണ്ടല്ല..
നെറരാവില്‍ പാലു ചുരത്തിയതരുമ പ്പൈയല്ല
അരുമ പ്പൈയല്ല
ആകാശം ഭൂമി കിളച്ചവന്‍ ആദിത്യന്‍ ഭഗവാന്‍
ആദിത്യന്‍ ഭഗവാന്‍..
അമ്മാനച്ചക്രം തേവിയതമ്പിളി വല്യപ്പന്‍
വല്യപ്പന്‍.. വല്യപ്പന്‍.. വല്യപ്പന്‍..
പൊലിയോ പൊലി പൂക്കില നാക്കില
നിറനാഴിയളന്നുപൊലി..ഹോയ് ..
പൊലിയോ പൊലി പൂക്കില നാക്കില
നിറനാഴിയളന്നുപൊലി..
കൊയ്യാക്കതിരമ്പിളിയരിവാളറിയാതെ
കൊയ്തുമെതി ..ഹോയ്
കൊയ്യാക്കതിരമ്പിളിയരിവാളറിയാതെ
കൊയ്തുമെതി ..
തന താന തന്തന താന ..തന താന തന്തന താന
തന താന തന്തന താന ..തന താന തന്തന താന
തന താന തന്തന താന ..തന താന തന്തന താന
തന താന തന്തന താന ..തന താന തന്തന താന