ഏലപ്പുലയന്റെ മോള് - M

ഏലപ്പുലയന്റെ മോള്
മോള് കായില്യം പൂയില്യം നാള്
പെണ്ണ് തെയ്യക്കം തേവി വെതച്ചാ-
പ്പിന്നെ കൊയ്യണതൊക്കെയും പൊന്ന്
(ഏലപ്പുലയന്റെ...)

കൊയ്യാറായ് പൊന്നാര്യനും പുഞ്ചേം
മൊറം കൊണ്ടേ വായോ 
കല്യാണപ്പെണ്ണേ കാക്കക്കറുമ്പീ

പെണ്ണിൻ കണ്ണ് കണ്ണാന്തളി
കാതിലിടാൻ കൈതോലപ്പൂ
കൈനിറയെ കാണാവള
കാറ്റു കൊണ്ടാൽ എള്ളിൻ മണം
കുറുമ്പിക്ക് പൂമ്പാളയാൽ 
മെല്ലെ വീശാൻ പൊന്നിൻ വിശറി
ആമാടപ്പണ്ടങ്ങൾ കൊരലാരം കാക്കപ്പൊന്ന്
(ഏലപ്പുലയന്റെ...)

കൊമ്പില്ലാക്കൊമ്പേലാട്ടിപ്പായും
പെണ്ണെക്കാണാൻ
അത്തംപത്തിന്റന്നേ വന്നേ 
ഓലച്ചാത്തൻ 
കല്യാണത്തിന് മുല്ലപ്പന്തല് മേയുംനേരം
നമ്മടെ പെണ്ണേക്കട്ടോണ്ടോടിപ്പോയേ
കുഞ്ഞിത്തമ്പ്രാൻ
(കൊമ്പില്ലാക്കൊമ്പേല്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elappulayante molu - M

Additional Info

Year: 
1999

അനുബന്ധവർത്തമാനം