സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നു

സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നു
തിരകൾ നുരയുന്നുവോ
നെഞ്ചിലെരിയുന്ന പട്ടട തൻ കനലു മൂടുന്നുവോ
അകലുമീ പകലിൻ വിരഹം
തുടരുമീ രാവിൻ പ്രണയം
ആ ആ
നംതനം തനം നംതനം തനം
നംതനം തനം നംതനം തനം

വീണ്ടുമുണരുന്ന സൂര്യകിരണങ്ങൾ
ജ്വാലയാകുന്നുവോ
ചന്ദ്രകാന്തങ്ങൾ തീർത്ത രാവുകൾ
നിഴലിലാടുന്നുവോ
പകരുമീ ജീവസ്വരങ്ങൾ
അലയുമെൻ സാന്ത്വന സ്മൃതികൾ
ആ ആ

തക്കിട്ട തജം ത്ത തജം തജം തജം
തരികിട തോം തരികിട തോം
തകധിമി തോം തകധിമി തോം തകധിമി തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandyayurukunnu manjithaliyunnu

Additional Info