പതിനാലാം രാവിൽ..

പതിനാലാം രാവിൽ പൂവിരിയും
ഈ പതിനേഴിൻ രാവിൽ തേനിരമ്പിൽ
ഈ ഏഴാം കടലിനുള്ളിലായ്
മധുപൂക്കും മദന പൂവിതാ
ആയിരമായിരം രാവുകൾ
നിൻ നിനവിൽ നിൽക്കും രാവിതാ
ഓ ബാദ്‌ഷാ
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ

നിശാഗന്ധി പൂക്കുംനേരം
ഗന്ധർവൻ കാവിൽ
ഏകാനായ് പോരൂ......
കൊലുസുകൾ താനേപാടും
മൈലാഞ്ചി കൂട്ടിൽ
മയങ്ങുവാൻ പോരൂ
ആരാരും കാണാതെ
ആരോടും ചൊല്ലാതെ
ഈ സുറുമകണ്ണിണ മുത്തുമായ്
ഈ അരിമണി കിങ്ങിണി മുത്തുമായ്
നീർ മാതള മുത്തുകൾ നുകരുവാൻ
ഈ സിരകളിലാടി പടരുവാൻ
ഓ ബാദ്‌ഷാ
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ

മാണിക്യകൊട്ടാരത്തിൽ കണ്ണഞ്ചും രാവിൽ
മഞ്ചലേറി പോരൂ
മലക്കുകൾ വിണ്ണിൽ നിന്നും
മധുമാരി ചൊരിയും
രാവിൽ നിന്നെ തേടി
നീയെന്റെ സുൽത്താനായ്
ഞാനോ നിൻ ഹൂറിയായ്
ഈ പൊന്നേലസ്സുകൾ പാടുമോ
ഈ പവിഴക്കൊലുസുകൾ ആടുമോ
എന്നരയാലിലകൾ ഞൊറിവുകൾ
കരലാളന ലഹരിയിൽ ഉലയുമോ
ആ....
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ
ആജാ ആജാ ആജാ ആജാ ബാദ്‌ഷാ
ലൈജ ലൈജ ലൈജ ലൈജ ദിൽരുപ
(പതിനാലാം രാവിൽ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinaalaamraavil

Additional Info