കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ

കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ
കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ (2)
ചായം ചാലിച്ചു മൂവന്തി മായുന്നു
നിലാവിന്‍ ലിപിയില്‍ രചിച്ചോട്ടെ
(കൈവള തട്ടല്ലേ)

യവനകഥകളില്‍ നിനവിലെവിടെയോ അലയവേ
നിന്നൂ ഞാന്‍ രാവില്‍ മൌനമായി 
നിറനിലാവിന്റെ നിഴലിലെവിടെയോ മറയവേ
കേട്ടു ഞാന്‍ കാതില്‍ താളംപോല്‍
ഒരു രാഗം വീണ്ടും കാതില്‍ കേൾക്കുന്നൂ
അരികില്‍ നിന്‍ പാട്ടിന്‍ സംഗീതം
മയങ്ങാതെ രാവിൽ വീണ്ടും കുയില്‍പാടും
പരിഭവമൊഴുകും പല്ലവി
കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ

കടലിലലകളില്‍ പ്രണയദേവത അലയവേ
കണ്ടൂ ഞാന്‍ നിന്നെ തീരം പോല്‍
മിഴികിനാവിന്റെ മടിയിലെവിടെയോ ഉണരവേ
വന്നൂ ഞാന്‍ കാറ്റിന്‍ ഈണം പോല്‍
ഒരു രാപ്പൂ വീണ്ടുംവീണ്ടും പൂക്കുന്നൂ
മനസ്സില്‍ നിന്നോര്‍മ്മപ്പൂക്കാലം
ഉടയാടക്കസവില്‍ വീണ്ടും പകല്‍ മൂടും
ചന്ദ്രിക ഉറങ്ങും കമ്പളം 
(കൈവള തട്ടല്ലേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaivala thattalle