ഏകനായ്
ഏകനായ് തേടുന്നു ഏകനായ്
പാടുന്നൂ മൗനമായ്
വെറുതെ വെറുതെ അലയുന്നൂ
മഴ നനയും രാവിൽ നോവുമായ്
ഇണയെത്തേടി വഴിയറിയാതെ
അകലേ നിഴലുപോൽ
തെളിയും എന്നോർമ്മയിൽ
തേടുന്നൂ ഞാൻ ജന്മമേ നിൻ
അരികിൽ ഞാനേകനായ്
ഏകനായ് തേടുന്നു ഏകനായ്
ഒഴുകും കവിളിലെ മിഴിനീർ മാത്രം
എരിയും കനവിനെ മായ്ക്കുമോ
ഒഴുകും കവിളിലെ മിഴിനീർ മാത്രം
എരിയും കനവിനെ മായ്ക്കുമോ
ഓരോരോ ജന്മത്തിൽ ഞാൻ
തേടുന്ന സ്നേഹം പോലും
തകരുമെൻ നെഞ്ചിനുള്ളിൽ
മായാ വേദനയായ്
തിരയുകയായ് തളരുമിണക്കിളി പോൽ
വിട പറയുകയാണോ ഇനിയും നീ ജീവനേ
കുളിരിൽ ഉണരും മോഹവിചാരം
മയങ്ങും രാവിനതറിയുമോ
കത്തുന്നനുരാഗം പോലെ
മായാത്തൊരു നിർവൃതിയായി
ഏകാന്തയാമത്തിൽ ഞാൻ
അകലും രാക്കിളിയായ്
തെളിയുകയായ് മറന്ന രാവിലിതിൽ
അകലുകയാണോ നീയും എൻ മോഹമേ
ഏകനായ് തേടുന്നു ഏകനായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eakanaay
Additional Info
ഗാനശാഖ: