സജലമായ് സജലമായ്
സജലമായ് സജലമായ്
മിഴിയിലേതോ നിനവുകള്‍
കൊഴിയുമീ ഇലകളാല്‍
വഴിമരം വിവശമായ്
വിരിയാനായ്.. പിടയുമീ
മൊഴികള്‍ നീ അറിയുമോ
മഴതോര്‍ന്നൊരു പുലരിപോലെ
മിഴിനീരില്‍ പൂക്കുമോ
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം
പറയാതേ മുകരാതേ
നിമിഷങ്ങളിലേതേതോ യുഗമൗനമിതാളുമ്പോൾ
അറിയാതെയൊരായുസ്സിന്‍
കരിയിലകള്‍ വീഴുമ്പോള്‍
തിരമാലകളേതേതോ കരതേടി മടങ്ങുമ്പോള്‍
ഉണരാതെയൊരാത്മാവിന്‍
കരിരാവുകള്‍ നീളുമ്പോള്‍..
കതിരൊളികള്‍ ചായുമോ തൊടികളിലെ പൂക്കളില്‍
മുറിവുകളില്‍ മെല്ലെ തൂവലാലേ നീ തലോടുമോ
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം
പറയാതേ മുകരാതേ
അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍
അതിലാളിയ സംഗീതം..
മുകരാതെ തീരുമ്പോൾ
തിരികെ വരുകില്ലെന്നോ പ്രിയവേളകളീ വഴിയെ
നിറപൗര്‍ണ്ണമി പോലേതോ
മരുഭൂമിയില്‍ മായുകയോ...
മറുവിളിയായ് കേട്ടു ഞാന്‍
ഒരു കിളിതന്‍ വേദന
സ്വയമറിയാതെന്നില്‍ പീലിനീര്‍ത്തി നീറുമോര്‍മ്മകള്‍
പറയാതേ മുകരാതേ
സജലമായ് സജലമായ്
മിഴിയിലേതോ നിനവുകള്‍
കൊഴിയുമീ ഇലകളാല്‍
വഴിമരം വിവശമായ്
വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോ
തെളിവാര്‍ന്നൊരു പുലരി നാളെ
മിഴിനീരില്‍ പൂക്കുമോ
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം
പറയാതേ മുകരാതേ