നേരം പോയ്‌

 

നേരം പോയി മറയണ മറയണ 
നേരം പോയി മറയണ മറയണ  മറയണ
നേരും നോവും അറിവോനേ.......
തെളിയെടാ......തെളിയെടാ......തെളിയെടാ......
         
കൊക്കരകൊക്കര കുഴലൂതണ എട്ടടി വച്ചു കളിക്കണ
പൂവാലൻ പൂങ്കോഴി നീയും പാട്ടിനു പോരാമോ?
അക്കരെയിക്കരെ പാഞ്ഞു നടക്കണ ചക്കരവാക്കു പറഞ്ഞുകുഴക്കണ 
തിരുമാടിക്കുട്ടാ നീയും കൊട്ടിന് പോരാമോ 
ഏയ്....പച്ചപ്പുൽ മേയുന്ന പുള്ളിപ്പയ്യെ 
നീ കച്ചോലക്കൂട്ടിലിരിക്കണ കുഞ്ഞാറ്റപ്പെണ്ണേ 
നാടുതുടിക്കണ നാടകമെഴുതി മുട്ടിനിമുട്ട് അരങ്ങു തകർത്തു 
വച്ചടിവച്ചടി അക്കിടിപറ്റി പട്ടും വളയും ഡെയിലി എടുക്കണ 
മച്ചാനെ ആരാനും എങ്ങാനും കണ്ടൊരുണ്ടോ 
വരണുണ്ടേ വരണുണ്ടേ ഇടിയാശാൻ വരണുണ്ടേ 
കളിയല്ല ഒളിയല്ല പഴേപോലെ കളിയാശാൻ
കൊക്കരകൊക്കര കുഴലൂതണ എട്ടടി വച്ചു കളിക്കണ
പൂവാലൻ പൂങ്കോഴി നീയും പാട്ടിനു പോരാമോ?

തറ്റുടുക്കണ തപ്പുകൊട്ടണ താളം വക്കണ ചങ്ങാതി
താളം വക്കണ ചങ്ങാതി 
കടുത്തവാക്കുകൾ പറഞ്ഞു ഞങ്ങളെ കുടുക്കിലാക്കണ ചങ്ങാതി 
കുടുക്കിലാക്കണ ചങ്ങാതി    
നാടകമോ.......ഇത് ജീവിതമോ.....അന്തമില്ലപ്പനെ ഈ ഉലകം 
കുതിച്ചു പായും തുഴയെതേവാൻ കുമ്പിളുകുത്തണതെന്താണ് 
ഇടിച്ചു കേറിയ പങ്കായത്തെ അടിച്ചൊതുക്കാൻ നോക്കല്ലേ 

കാഥികനോ അതോ ഘാതകനോ കൂടെ നടപ്പവൻ ആരിവനോ 
തീരത്തെ പേരാറ്റിൻ തീരത്തുനിന്നൊരു വീറുറ്റ പ്രേമത്തിൽ ചാലിച്ചെഴുതിയ 
തട്ടുപൊളിപ്പൻ കഥയായി വന്നു നീട്ടിവലിച്ചൊരു ഹരികഥയാക്കി 
കട്ടയിൽ മുട്ടി താളം കൊട്ടി പാഴ്ശ്രുതി പാടി സംഗതി പോയേ 
നായികകേറി വേദി തകർത്തു കാഥിക കുലപതി ഓടിയ വഴിയിൽ-
തീ മുളക്കില്ല ഇനിയൊരു നാടും എണ്ടാലും കൊണ്ടാലും കണ്ടിപിടിക്കാ-
മണ്ടച്ചാരുടെ മണ്ടയിലെന്നും എന്നെന്നും തിരുതിരുതമ്യതൈ

കൊക്കരകൊക്കര കുഴലൂതണ എട്ടടി വച്ചു കളിക്കണ
പൂവാലൻ പൂങ്കോഴി നീയും പാട്ടിനു പോരാമോ?
അക്കരെയിക്കരെ പാഞ്ഞു നടക്കണ ചക്കരവാക്കു പറഞ്ഞുകുഴക്കണ 
തിരുമാടിക്കുട്ടാ നീയും കൊട്ടിന് പോരാമോ 
ഏയ്....പച്ചപ്പുൽ മേയുന്ന പുള്ളിപ്പയ്യെ 
നീ കച്ചോലക്കൂട്ടിലിരിക്കണ കുഞ്ഞാറ്റപ്പെണ്ണേ 
നാടുതുടിക്കണ നാടകമെഴുതി മുട്ടിനിമുട്ട് അരങ്ങു തകർത്തു 
വച്ചടിവച്ചടി അക്കിടിപറ്റി പട്ടും വളയും ഡെയിലി എടുക്കണ 
മച്ചാനെ ആരാനും എങ്ങാനും കണ്ടൊരുണ്ടോ 
വരണുണ്ടേ വരണുണ്ടേ ഇടിയാശാൻ വരണുണ്ടേ 
കളിയല്ല ഒളിയല്ല പഴേപോലെ കളിയാശാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram Poy