അക്കം പക്കം (f)

അക്കം പക്കം കാറ്റിൽ കുപ്പിവളക്കിലുക്കം 
മേഘപ്പെണ്ണിൻ കയ്യിൽ വിണ്ണിൻ പാൽപാത്രം 
ചുറ്റും ചൂളമിടും വണ്ടേ...നിനക്കെന്തിനു പാൽമധുരം 
പൊന്നിൻ പാദസരമില്ല കളശിഞ്ജിത മേളമില്ല 
ഞാനൊരു പാവം പെൺകൊടി  
സ്വപ്നം കണ്ടുനടക്കാൻ നിക്കില്ലല്ലോ..ഓഹോ...നിക്കില്ലല്ലോ
                                           (അക്കം പക്കം......പാൽപാത്രം)
                                   
കുറുമൊഴി മുല്ലമാല കോർത്തുവന്ന പൊന്നേ  
നീ എൻ പൊൻകിനാവിൻ വർണ്ണചിത്രമല്ലോ 
നിറമെഴും ഓർമ്മ തന്നുപോയിടും തൃസന്ധ്യേ 
നീയെൻ മാനസത്തിൻ സ്വർണ്ണ വീചിയല്ലോ
മുത്തണിത്തുമ്പോ എൻ പൂവണിത്തുമ്പോ 
ഓമനപ്പാട്ടൊ എൻ ജീവിതക്കൂട്ടോ 
നമ്മളൊഴുകി ഒഴുകി ഒന്നുചേരും സംഗമകടവിൽ ഒരുനാൾ 
                                           (അക്കം പക്കം......പാൽപാത്രം)

നിറപറ നിറനാഴി നെയ്യ് വിളക്കിൻ കാന്തി 
നീ എന്റെ ജീവിതത്തിൽ കൂട്ടുപോരുമല്ലോ 
കതിരൊളി കലമേളം നീ വരുന്ന നാളിൽ 
അന്നെൻ കൈപിടിച്ചു കൊണ്ടുപോകുമല്ലോ 
മുന്തിരിച്ചുണ്ടോ ഇത് ചക്കരത്തുണ്ടോ 
ഇക്കിളിക്കാറ്റോ ഇത് മഞ്ഞിതൾ ചാറ്റോ 
നാം ഒഴുകി ഒഴുകി ഒന്നുചേരും സംഗമക്കടവിൽ
                                       (പല്ലവി)
ഓ...ഓ....അക്കം പക്കം......പാൽപാത്രം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkam Pakkam

Additional Info

Year: 
2008

അനുബന്ധവർത്തമാനം