യവനിക ഉയരുന്നതിവിടെ
Music:
Lyricist:
Singer:
Film/album:
യവനിക ഉയരുന്നതിവിടെ
വിടർന്നൊരു നാടകരംഗം
ജനനം തൊട്ടു തുടങ്ങും നാടകം
അടിമുടി നാട്യക്കാർ നാം
ഉയർന്നൂ...ഉണർന്നൂ...
തുടങ്ങീ നരനടനം
വനമുരളീഗാനം
അതിലലിയും രാഗം ഓ... (യവനിക...)
ഷേക്സ്പിയറും കാളിദാസനും
ജീവിതാനുഭവമാക്കിയവർ
ജൂലിയറ്റും ശകുന്തളയും
ജീവിതകഥയിലെ ദേവതമാർ
ഈ നാടകകഥയിലെ നായികമാർ
കാണികളറിയാതെ കൺ നിറയുവതറിയാതെ
നവരസസരസ്സിലെ സരസിജമാകും ഓ... (യവനിക...)
വോൾട്ടയറും തോപ്പിൽ ഭാസിയും
വിപ്ലവചിന്തയുയർത്തിയവർ
യാതനയും ഭാവനയും
കോർത്തതു നാടകമാക്കിയവർ
നവചേതന നാടിനു നൽകിയവർ
കാണികളറിയാതെ മാനസമെരിയുമ്പോൾ
സമരപഥങ്ങൾ അതിലണി ചേരും ഓ... (യവനിക...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yavanika unarum
Additional Info
ഗാനശാഖ: