വേദന പാകം

വേദനപാകും നെഞ്ചകമാകെ നീറിടവേ പാടി ......(2)
മുളംതണ്ടിൻ മുറിവിൽ എൻ ജീവ നിശ്വാസം തൂകി 
അതുതാനേ ഒരു രാഗം മമജീവന രാഗം മൂളി.........(2)
അനുരാഗം ഓ ഓ ഓ നിന്നോർമ്മകളെന്നെയും പേറി
നടക്കുന്നു അറിയാ വഴി തേടി....(വേദനപാകും........പാടി)2

കാറ്റിലാടും നാളുമെൻ ജന്മം 
എണ്ണതീർന്നണഞ്ഞു കൂരിരുളായി 
നിൻ സ്നേഹമാണെന്നുമെന്നും 
എൻ ജീവന്റെ പൊൻതിരി ധന്യേ (2)
നിന്നെ ഞാൻ തേടുന്നു തൂകും മിഴികളുമായി 
സ്നേഹമേ എവിടെ..എവിടെ...തേടുന്നു പൊന്നേ
                                       (വേദനപാകും........പാടി)2

വേട്ടയാടും നേരം മുൾക്കാട്ടിലോടും 
മാൻകിടാവുപോലെ കണ്ടു ഞാൻ നിന്നെ 
എൻ സ്വപ്ന ജാലകം മെല്ലെ-
ചാരി മറഞ്ഞു നീ ദൂരെ.....(2)
ഇന്നും ഞാൻ തേടുന്നു...........- 
ഈറൻ മിഴികളുമായി വീഥിയിൽ(പല്ലവി)
                                (വേദനപാകും........പാടി)2

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Vedana pakam