ഓഹോ നെഞ്ചിൽ

ഓഹോ നെഞ്ചിൽ തട്ടി മായാതെ നിൽക്കും
നോവിൻ മൗനം പോലെ
ഓ നിഴലായ് കൂടെ തേങ്ങുന്നതെന്തേ
എന്നിൽ നിന്നണയാത്ത തീയേ
നക്ഷത്രങ്ങൾ താഴെ പോരുമോ
കണ്ണിൽ മിന്നി താനേ മായുമോ
ഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോ
മിന്നായ് മിന്നായ് വീണ്ടും മാഞ്ഞുവോ

യൂ ആർ മൈ ലവ് യൂ ആർ മൈ ലവ്
യൂ ആർ മൈ ലവ് യൂ ആർ മൈ ലവ്

വിധിയായ് കഥയായ് പതിരുകളായ്
പതിതർ പറയും.. പഴമൊഴിയിൽ
ഇരുളായ് വരവായ് പൊരുളറിയാൻ ഈ യാമം
മുറിവായ്‌ നോവായ്‌ വിടപറയാൻ
വിങ്ങുന്നേ വിങ്ങുന്നേ
അഴലായ് നിഴലായ് അകലുകയായ്
ഈ തീരം ദൂരേ
ആരോ നെഞ്ചിൽ തട്ടിപ്പാടി
അവനാരോ എന്നെ തേടും ഞാനോ
ആരോ നെഞ്ചിൽ തട്ടിപ്പാടി
അവനാരോ എന്നെ തേടും ഞാനോ

നിനവിൽ കനവിൽ വിരിയുകയായ്
തളിരായ് തഴുകും നിൻ മുഖവും
തുണയായ് അരികിൽ മനമറിയാൻ നീ എന്നും
പുഴയായ് അലിവായ് അലയൊലിയായ്
പായുന്നേ പതറുന്നേ
കടലായ് കാറ്റായ് തേടുകയായ്‌
ഈ ജന്മം നീളേ
ആരോ നെഞ്ചിൽ തട്ടി പാടി
അവനാരോ എന്നെ തേടും ഞാനോ
ആരോ നെഞ്ചിൽ തട്ടി പാടി
അവനാരോ എന്നെ തേടും ഞാനോ

ഓഹോ നെഞ്ചിൽ തട്ടി മായാതെ നിൽക്കും
നോവിൻ മൗനം പോലെ
ഓ നിഴലായ് കൂടെ തേങ്ങുന്നതെന്തേ
എന്നിൽ നിന്നണയാത്ത തീയേ
നക്ഷത്രങ്ങൾ താഴെ പോരുമോ
കണ്ണിൽ മിന്നി താനേ മായുമോ
ഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോ
മിന്നായ് മിന്നായ് വീണ്ടും മാഞ്ഞുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oho nenjil