നിലാ വെയിലിൽ

നിലാ വെയിലിൽ.. നിഴൽ വരവായ്
ഇളം പകലിൽ.. ഇരുൾ പകരാൻ
നിറം മാഞ്ഞ തീരം.. തിരയുമെൻ തെന്നലായ്
കനൽ വീണ നെഞ്ചം പാടുകയായ്‌
പഴംപാട്ടിലീണം വിങ്ങുമെൻ നെഞ്ചിലായ്
മുഖംചേർത്തു മൗനം മൂളുകയായ്..

നാ നാ നാ നാ നാ നാ നാ
നാ ന നാ നാ..
ഈ ജന്മം നീ പറയാതെ
എങ്ങോ.. ദൂരെ അകലുമോ (2)

കളിവാക്കു മിണ്ടാൻ കളിത്തേരിലാടൻ
കളിവള്ളമായ് അലയുന്നു ഞാൻ
ചെറുമിഴികൾ ചിമ്മി
നുണക്കുഴിയിൽ ചിരിയായ്
സ്വപ്നങ്ങളിൽ നീ ഓർമ്മയായ്
ഈ വിരഹഭാരച്ചിറകിലൊരു കുളിരുന്നോർമ്മകൾ..
നെഞ്ചോടായ്‌ ചേർക്കും ഞാനാ തേൻമുള്ളുകൾ
ഓ പൂ നിറയും പാട്ടിന്റെ വരികളിൽ
വിരിയും നിൻ മിഴി..
ഇനിയും ഒരു ജന്മം അതിനായ് കാത്തിരിക്കാം

നിലാ വെയിലിൽ.. നിഴൽ വരവായ്
ഇളം പകലിൽ.. ഇരുൾ പകരാൻ
നിറം മാഞ്ഞ തീരം.. തിരയുമെൻ തെന്നലായ്
കനൽ വീണ നെഞ്ചം പാടുകയായ്‌
പഴംപാട്ടിലീണം വിങ്ങുമെൻ നെഞ്ചിലായ്
മുഖംചേർത്തു മൗനം മൂളുകയായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Nila veyil