മാനസ രാധാകൃഷ്ണൻ

Manasa Radhakrishnan

വി കെ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകളായി എറണാംകുളത്ത് ജനിച്ചു. മാനസ പഠിച്ചതും വളർന്നതും ദുബായിലാണ്. പത്താംക്ലാസ് വരെ പഠിച്ചത് ദുബായ് ഇന്ത്യൻ സ്ക്കൂളിലായിരുന്നു. തൃപ്പൂണിത്തറ ചോയ്സ് സ്ക്കൂളിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസിലും സിനിമാറ്റിക്ക് ഡാൻസിലും ഗിറ്റാറിലും പ്രാവീണ്യം നേടിയയാളാണ് മാനസ.

ബാലനടിയായിട്ടാണ് മാനസ സിനിമയിൽ അരങ്ങേറുന്നത്. കണ്ണീരിന് മധുരം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. തുടർന്ന് ചില സിനിമകളിൽ കൂടി ബാലനടിയായി അഭിനയിച്ച മാനസ ആദ്യമായി നായികയാകുന്നത് തമിഴ് സിനിമയിലാണ്. 2016 -ൽ ഇറങ്ങിയ സണ്ടികുതിരൈ എന്ന സിനിമയിലായിരുന്നു നായികയായത്. 2017 -ൽ കാറ്റ് എന്ന സിനിമയിലൂടെ മലയാളത്തിലും മാനസ നായികയായി. പത്തിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും മാനസ രാധാകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.