രമ്യ വൽസല

Remya Valsala

രാജന്റെയും വത്സലയുടെയും മകളായി ജനിച്ചു. ജേർണലിസത്തിൽ പിജിയും പെർഫോമിംഗ് ആർട്ടിൽ എംഫില്ലും പഠിച്ചതിനുശേഷമാണ് രമ്യ.വൽസല നാടക രംഗത്തേക്കെത്തുന്നത്. വയലാ വാസുദേവൻ പിള്ളയാണ് നാടക രംഗത്തെ രമ്യയുടെ ഗുരു. കുറച്ചു നാടകങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് രമ്യ സിനിമയിലേയ്ക്കെത്തുന്നത്.

രമ്യയുടെ സുഹൃത്തും സഹസംവിധായികയുമായ നയന വഴിയാണ് കമൽ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ്.എന്ന സിനിമയിൽ രമ്യ അഭിനയിക്കുന്നത്. അതിനുശേഷം അയാൾ ശശിക്രോസ്റോഡ്(ആന്തോളജി മൂവി), ആമി എന്നിവയ്ക്ക് ശേഷം ഉടലാഴം എന്ന സിനിമയിൽ നായികയായി. അഞ്ചിലധികം സിനിമകളിൽ രമ്യ വത്സല അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമാണ് വൽസല.