ചന്ദനം ചാറുന്ന
ഏലേലെങ്കിടി ഏലേലെങ്കിടി ഏലേലെങ്കിടി.........
ചന്ദനം ചാറുന്ന സന്ധ്യാ നേരത്ത് വെള്ളി വിളക്ക് കൊളുത്തിയോളേ......
കൊഞ്ഞനം കുത്തണ കുഞ്ഞിത്തവളയ്ക്ക് തങ്കത്തരിവള ചാർത്തിയോളേ...... (2)
സെയ്യാരേ സെയ്യാരേ സെയ്യ് സെയ്യാരേ സെയ്യാരേ......
തെയ്യ് തക തെയ്യ് തക തിത്തൈ താരോ...........
ധും തന ധും തന താനന.....................
നേരം വേളക്കാക്കണ സ്വപ്നം കൊയ്യാൻ പോരുന്നോ.....
കായൽ കസവ് നെയ്യണ പുടവ കാണാൻ പോരുന്നോ....
കാലിൽ കൊലുസ് കെട്ടാൻ ഓളം വരണുണ്ട് പെണ്ണാളേ...
കാതിൽ കടുക്കനിടാൻ കാറ്റും വരണുണ്ടേ......
കുളിരായ് മഞ്ഞുണ്ട് തേക്ക് പാട്ടുണ്ട് നെല്ലിൻ മണമുണ്ട്...
മറയായ് മഴയുണ്ട് തോണിപ്പാട്ടുണ്ട് രാവിൻ മണമുണ്ട്....
മുകിലേറ്റൂ തിറയാടൂ നറുതേനേ നിലാവേ........
ഏല ഏലാ ഏലാ ഏലാ ഏലാ ഏലാ ഏലമ്മാ.........
ഏലേലെങ്കിടി ഏലേലെങ്കിടി..........................
ആരോ വരമ്പത്ത് ചക്രം ചവിട്ടണ് ചൂട്ടൊന്ന് കാട്ടെടീ കൂട്ട് പെണ്ണേ.....
പെണ്ണിന്റെ കണ്ണില് നോക്കി പാടട്ടെ.....
ചാത്തനുറങ്ങാത്ത നെഞ്ചിൻ വയലില് കൂടെ കരയെടീ നാട്ട് പെണ്ണേ.......
ചേറിന്റെ മാറില് ചേർന്ന് മയങ്ങട്ടേ...
കാലം തെളിഞ്ഞിട്ടും കാട് തെളിഞ്ഞിട്ടും മാറാത്തതെന്തെടീ മിണ്ടാപ്പെണ്ണേ........
കൊയ്യാൻ വയലില്ല.........പെയ്യാൻ മരമില്ല....
ഓർത്ത് മറക്കാൻ കിനാക്കളില്ല........
കഥയാകൂ......നിറമാകൂ......നിഴലേ.....നിലാവേ........
ഏല ഏലാ ഏലാ ഏലാ ഏലമ്മാ .....................
ഏലേലെങ്കിടി ഏലേലെങ്കിടി ഏലേലെങ്കിടി..............