വൈഗ

Vyga
Date of Birth: 
Friday, 20 December, 1991
വൈഗ റോസ്

1991 ഡിസംബർ 29 -ന് കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു. എം ബി എ ബിരുദധാരിയായ വൈഗയുടെ യഥാർത്ഥ പേര് ഹണി റോസ് ജോസഫ് എന്നാണ്. ടെലിവിഷൻ അവതാരികയായാണ് വൈഗ തന്റെ പ്രൊഫഷന് തുടക്കം കുറിയ്ക്കുന്നത്. 

2010 -ൽ മോഹൻലാലിനൊപ്പം അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വൈഗ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ഓർഡിനറി, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ, കളിയച്ഛൻ... എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. കലൈവാണി എന്ന തമിഴ് ചിത്രത്തിലും വൈഗ അഭിനയിച്ചിട്ടുണ്ട്.