ശശികുമാർ
1952 ഫെബ്രുവരി 23ന് കൊടുങ്ങല്ലൂരിനടുത്ത് കരുപ്പടന്നയിൽ ജനിച്ച ഇദ്ദേഹം മദ്രാസ് ലൊയോളയിൽ നിന്ന്ബിരുദവും, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. ദൂരദർശനിൽവാർത്ത അവതാരകനായും, പ്രോഗ്രാം പ്രൊഡ്യൂസറായും കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് പി ടി ഐ യുടെ ജനറൽ മാനേജരായി.
സാമ്പത്തികഘടനയെ കുറിച്ചും, സംസ്ക്കാരത്തെ കുറിച്ചും, രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ വളരെയാധികാരികമായി പറയാൻ കഴിയുന്ന ഒരു വ്യക്തി എന്ന് ഇദ്ദേഹത്തെപ്പറ്റി പറയാം. ഏഷ്യൻ കോളേജ്ഓഫ് ജേർണലിസം എന്ന സ്ഥാപനം നടത്തി കൊണ്ട് പോകുന്ന മീഡിയ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്നസംഘടനയുടെ സ്ഥാപകൻ, ദി ഹിന്ദു പത്രത്തിന്റെ ആദ്യത്തെ വെസ്റ്റ് ഏഷ്യയിലെ കറസ്പോഡന്റ്, ഏഷ്യാനെറ്റിന്റെ സ്ഥാപകൻ. ഏഷ്യവില്ല എന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചതും ഇദ്ദേഹമാണ്. 2005ൽആരംഭിച്ച പ്രധാനമന്ത്രിയുടെ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ & എന്റർടെയ്ൻമെന്റ് (ICE) കമ്മിറ്റിയിലെ അംഗവുമാണിദ്ദേഹം.
ചിന്ത രവി സംവിധാനം ചെയ്ത "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ" എന്ന സിനിമയിലൂടെയാണ് ഇദ്ദേഹംഅഭിനയരംഗത്തേയ്ക്കെത്തുന്നത്. "ലൗഡ് സ്പീക്കർ","ലവ് 24x7", തുടങ്ങിയ സിനിമകളിലദ്ദേഹം പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു."നെല്ലിക്ക","എന്ന് നിന്റെ മൊയ്തീൻ" എന്ന സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
എൻ എസ് മാധവന്റെ "വന്മരങ്ങൾ വീഴുമ്പോൾ" എന്ന കൃതിയെ ആസ്പദമാക്കി അദ്ദേഹംസംവിധാനം ചെയ്ത "കായാതരൺ" ഒരുപാട് നിരൂപകപ്രശംസ നേടി. കാൻസറിനോട് പോരാടുന്ന വിജയലക്ഷ്മി എന്ന സുഹൃത്തിനെ കുറിച്ചും, നെമെസിസ് 2 എന്ന സയൻസ് ഫിക്ഷണൽഫീച്ചറുമടക്കം മികച്ച ഒരുപാട് ഡോക്യുമെന്ററികളുമദ്ദേഹം ചെയ്തിട്ടുണ്ട്. കർണ്ണാട്ടിക്ക്സംഗീതത്തിൽ നല്ലറിവുള്ള ഇദ്ദേഹം
പി ഭാസ്ക്കരന്റെ മകൾ രാധികയെയാണ് വിവാഹംചെയ്തിരിക്കുന്നത്.