അർണവ് വിഷ്ണു

Arnav Vishnu

ഉണ്ണികൃഷ്ണ പണിക്കരുടെയും  മിനികുമാരിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. നെടുമുടി എൻ എസ് എസ് സ്കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു അർണവിന്റെ വിദ്യാഭ്യാസം. അതിനുശേഷം ആക്റ്റ്ലാബ്, ഷാഡോ ഫിലിം അക്കാദമി എന്നിവിടങ്ങളിൽ നിന്നും അഭിനയം പഠിച്ചു.

ബിടെക് എന്ന മൂവിയിലൂടെയാണ് അർണവ് വിഷ്ണു സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന സിനിമയിലാണ് അഭിനയിച്ചത്. അഭിനയം കൂടാതെ ഡബ്ബിംഗ് രംഗത്തും സജീവമാണ് അർണവ്. പത്തൊൻപതാം നൂറ്റാണ്ട്പാപ്പൻഇനി ഉത്തരം എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. സിനിമകൾ കൂടാതെ Angry buddies എന്ന വെബ് സീരീസിൽ മകരന്ദ് പൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

അർണവ് - Gmail, Instagram, Facebook