ആർഷ ബൈജു

Arsha Baiju
ആർഷ ചാന്ദ്നി ബൈജു

അദ്ധ്യാപകരായ ബൈജുവിന്റെയും ചാന്ദ്നിയുടെയും മകളായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ജനിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂളിലായിരുന്നു ആർഷയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം സെന്റ് അലോഷ്യസ് കോളേജിൽ നിന്നും എം എ പൂർത്തിയാക്കി.

പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് ആർഷ ബൈജു അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഒരു ഓഡിഷനിലൂടെയാണ് പതിനെട്ടാം പടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം ഖുർബാനിമുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്നീ സിനിമകളിൽ നായികയായി. "ആവറേജ് അമ്പിളി" എന്ന വെബ്ബ് സീരീസിൽ ആർഷ ബൈജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.