മറിയ റോയ്

Maria Roy

മലയാള ചലച്ചിത്ര നടി. ലളിത്, മേരി ദമ്പതികളുടെ മകളായി ജനിച്ചു.  പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മറിയ റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ്, മറിയയുടെ പിതൃസഹോദരിയാണ്. 

രാജൻ പി ദേവ് സംവിധാനം ചെയ്ത് 2003ൽ റിലീസ് ചെയ്ത അച്ഛന്റെ കൊച്ചുമോൾക്ക് എന്ന സിനിമയിലാണ് മറിയ റോയ് ആദ്യമായി അഭിനയിക്കുന്നത്. 2006 ല്‍  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലെ നായികമാരിൽ ഒരാളായി അഭിനയിച്ചു. അതിനു ശേഷം ഹോട്ടൽ കാലിഫൊർണിയ, മുംബൈ പോലീസ് എന്നീ സിനിമകളിലും മരിയ റോയ് അഭിനയിച്ചു.

മറിയ റോയ് 2015 ൽ വിവാഹിതയായി. ഭർത്താവ് സ്മിത്ത്.