സ്വാസിക

Primary tabs

Swasika

മലയാള ചലച്ചിത്ര, സീരിയൽ നടി. 1991 നവംബർ 5 ന് ബഹറിനിൽ അക്കൗണ്ടന്റായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളായി കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. പൂജ വിജയ് എന്നാണ് ശരിയായ നാമം. മുവാറ്റുപുഴ  നിർമ്മല കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേയ്ക്കെത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, എന്നിവ സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി  എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിയ്ക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സജീവമാണ് സ്വാസിക.