അറ്റ്‌ വണ്‍സ്

Released
At once malayalam movie
കഥാസന്ദർഭം: 

ഒരു പ്രണയകഥയുടെ പശ്ചാത്തലമാണ് അറ്റ് വണ്‍സ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്. ശ്യാമും സെറീനയും പ്രണയബദ്ധരാണ്. ശ്യാമിന്റെ ഉറ്റ സുഹൃത്തായ സിജോ ആ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നതോടൊപ്പം അവരെ തമ്മിലകറ്റുകയും ജീവിതത്തിലേയ്ക്ക് തിരിച്ചുവരവ്‌ സാധ്യമാകാത്ത രീതിയിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആധുനിക സാമൂഹിക വിപത്തുകൾക്ക് ഇരയാകേണ്ടി വരുന്നവർ, യാഥാർത്ത്യത്തിൽ നിന്നും ഒളിച്ചോടുന്ന പുതുതലമുറ, ബ്ലെയ്ഡ് പലിശ, മണിചെയിൻ തുടങ്ങിയ കാര്യങ്ങളും ചിത്രത്തിൽ ചർച്ചാ വിഷയമാകുന്നു. അതോടൊപ്പം എച്ച് ഐ വി ബാധിതരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും, സന്തോഷത്തിനും ദുരിതത്തിനും ഇടയ്ക്ക് ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം മനുഷ്യർ. അവരുടെ കഷ്ട്ടപാടും കോമാളിത്തരങ്ങളും എല്ലാം അറ്റ്‌ വണ്‍സ് ചിത്രത്തിൽ വരച്ചുകാട്ടുന്നുവെന്ന് അണിയറ വൃത്തങ്ങൾ.  

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 2 January, 2015

ആറ്റിങ്ങൽ ഫിലിംസിന്റെ ബാനറിൽ സബീർ,റിയാദ്, കിളിമാന്നൂർ രവീന്ദ്രൻ എന്നിവർ നിർമ്മിച്ച്, സയദ് ഉസ്മാൻ സംവിധാനം ചെയ്ത സിനിമയാണ് അറ്റ്‌ വണ്‍സ്. ബദ്‌രി,സ്വാസിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

at once movie poster

ICHnvTl7G7M