നിലാവാ കുന്നിൻ

നിലാവാ കുന്നിൻ നെറുകിൽ വീണ്ടും തെളിയുമ്പോൾ
കിനാവിൽ മലരിൻ ഗന്ധം മധുരം നുണയുന്നൂ
താരുടൽ തഴുകുമ്പോൾ.. താണുവീണടിയും നീ
താഴെയീ തൊടിയിതിലെപ്പൂച്ചെടിയുടെ പേരെന്ത് (2)
നിലാവാ കുന്നിൻ നെറുകിൽ വീണ്ടും തെളിയുമ്പോൾ
കിനാവിൽ മലരിൻ ഗന്ധം മധുരം നുണയുന്നൂ

പറയാമീ ഞാൻ പകലിൽ പതിയെ
വഴിയോരം മേയുന്നൊരീ തൊട്ടാൽവാടിയാ (2)
കാനനം ആകെ കൂരിരുൾ കീഴെയായ് തൂങ്ങിയാടിടും
താഴികപ്പൊൻകുടങ്ങൾക്കു പേരെന്ത്‌
താമരപ്പൂപോൽ വദനം തേൻതെളിപ്പുഞ്ചിരിയാൽ
മാറ്റിലും മാറ്റുകൂട്ടുന്ന പേരെന്ത്‌
നിലാവാ കുന്നിൻ നെറുകിൽ വീണ്ടും തെളിയുമ്പോൾ
കിനാവിൽ മലരിൻ ഗന്ധം മധുരം നുണയുന്നൂ...

അറിയാമെന്നെ.. പതിവായ് ചികയും
കാർകൂന്തൽ കീഴിലെന്റെ കമ്മലല്ലയോ (2)
കാലുണ്ട് വാലുമുണ്ടതിൻ പാലുണ്ടു ചേലിലോടിടും
കണ്ണന്റെ ഈ കുറുമ്പിക്ക്‌ പേരെന്ത്‌
നന്ദിനിപ്പൈയ്യിൻ പൈതൽ നന്ദനം തൻ മുരളി
കേൾക്കവേ ചാഞ്ഞുറങ്ങുന്ന കഥയുണ്ട്

നിലാവാ കുന്നിൻ നെറുകിൽ വീണ്ടും തെളിയുമ്പോൾ
കിനാവിൽ മലരിൻ ഗന്ധം മധുരം നുണയുന്നൂ
താരുടൽ തഴുകുമ്പോൾ.. താണുവീണടിയും നീ
താഴെയീ തൊടിയിതിലെപ്പൂച്ചെടിയുടെ പേരെന്ത് (2)
നിലാവാ കുന്നിൻ നെറുകിൽ വീണ്ടും തെളിയുമ്പോൾ
കിനാവിൽ മലരിൻ ഗന്ധം മധുരം നുണയുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nilavaa kunnin

Additional Info

Year: 
2015

അനുബന്ധവർത്തമാനം