പുന്നാരപ്പൂമൈനേ മെല്ലെ

[jukebox last song]

ഹേയ് പുന്നാരപ്പൂമൈനേ മെല്ലെ പാടാമോ
പൂമാനം ചോക്കുമ്പോൾ ചൂളം കുത്താമോ
താളമിട്ടു പാടീ ഞങ്ങൾ കൂട്ടിരുന്ന കുടിലിൻ മുന്നിൽ
നീ പറന്നു പാറിപ്പാടാമോ ഹോ (2)
ഈ സ്നേഹപ്പൂക്കൾ പിരിയാതെ
എന്നാളും വാഴും വാടാതെ

തത്തമ്മപ്പെണ്ണിൻ മൂവന്തിച്ചുണ്ടിൽ
പുന്നെല്ലിൻ കതിരും പതിരും കണ്ടെന്നോ
കളിയാടും കാറ്റേ അമ്മാനക്കൈയിൽ
നങ്ങേലിപ്പെണ്ണിൻ മെയ്യിൻ മണമുണ്ടോ
പോകുമ്പോൾ പൊന്നാര്യൻ പാടം തൊട്ടേ പോ
പച്ചപ്പിൻ ചന്തം തന്നേ പോ (2)
ഈ സ്നേഹപ്പൂക്കൾ പിരിയാതെ
എന്നാളും വാഴും വാടാതെ

ചങ്ങാലിപ്രാവേ ചങ്ങാത്തം കൂടാം
ചീതേവിക്കാവിൻ പൂരംകണ്ടീടാം
തിറയാടും നേരം തിരിനാളം പോലെ
ചെന്താരപ്പെണ്ണിൻ മിഴിയിൽ കനവാണോ
മുട്ടൻ പരുന്തൊന്ന് ഉന്നം പിടിക്കുന്നേ
തഞ്ചത്തിൽ നിന്നോ പെണ്ണാളേ (2)
കിന്നാരം പറയുമ്പോൾ വണ്ടിൻ
ചുണ്ടോരം നിന്നുകൊടുക്കല്ലേ

ഹേയ് പുന്നാരപ്പൂമൈനേ മെല്ലെ പാടാമോ
പൂമാനം ചോക്കുമ്പോൾ ചൂളം കുത്താമോ
താളമിട്ടു പാടീ ഞങ്ങൾ കൂട്ടിരുന്ന കുടിലിൻ മുന്നിൽ
നീ പറന്നു പാറിപ്പാടാമോ ഹോ (2)
ഈ സ്നേഹപ്പൂക്കൾ പിരിയാതെ
എന്നാളും വാഴും വാടാതെ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
punnarapoomaine

Additional Info

Year: 
2015

അനുബന്ധവർത്തമാനം